മുട്ടയുടെ ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ നിത്യേന മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിദഗ്ധർ പറുന്നത്. എന്നാൽ എല്ലാ കാലത്തും മുട്ട ഒരുപോലെ കഴിക്കാനും പാടില്ല. ഈ തണുപ്പ് കാലത്ത് മുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് നോക്കാം.
ഈ തണുപ്പ് കാലത്ത് പ്രാതലായി മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു ദിനത്തിലേക്ക് വേണ്ട ഊർജ്ജം നൽകാൻ മുട്ടയ്ക്ക് സാധിക്കും. തണുപ്പ് കാലത്ത് പുഴുങ്ങിയ മുട്ട പ്രാതലായി കഴിക്കാം. ഇതിലേക്ക് അൽപ്പം ഉപ്പും കുരുമുളകും തൂകിയാൽ അടിപൊളിയാകും.
മുട്ടകൊണ്ടുള്ള സൂപ്പുകൾ തയ്യാറാക്കി കുടിയ്ക്കുന്നത് തണുപ്പുകാലത്ത് ശരീരത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ ചൂട് നൽകാൻ മുട്ടകൊണ്ടുള്ള സൂപ്പുകൾക്ക് കഴിയും. ആവശ്യമായ പോഷകങ്ങളും ലഭിക്കും. മുട്ടകൊണ്ടുള്ള ഓംലെറ്റുകൾ നാം സ്ഥിരമായി കഴിക്കാറുണ്ട്. ഉള്ളി മാത്രമാണ് ഇതിൽ നാം ചേർക്കുന്ന പച്ചക്കറി. ഉള്ളിയ്ക്ക് പുറമേ സീസണൽ പച്ചക്കറികൾ ചേർത്ത് ഓലെറ്റ് തയ്യാറാക്കി കഴിക്കാം. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയുടെ പ്രോട്ടീനിന് പുറമേ പച്ചക്കറിയിലെ മറ്റ് പോഷകങ്ങളും ഇതുവഴി ഉള്ളിൽ എത്തുന്നു. ഉച്ച സമയങ്ങളിൽ ഇത് ചോറിനൊപ്പം കഴിക്കുകയായിരിക്കും ഉത്തമം.
മുട്ട കറിവച്ച് കഴിക്കുന്നതും തണുപ്പ് കാലത്ത് വളരെ നല്ലതാണ്. ചപ്പാത്തിയ്‌ക്കൊപ്പമോ, ചോറിനൊപ്പമോ മുട്ടക്കറി കഴിക്കാം. മുട്ടക്കറിയിൽ ചേർക്കുന്ന ഇഞ്ചിയും മഞ്ഞളുമെല്ലാം ആരോഗ്യം വർദ്ധിപ്പിക്കും. പോച്ച്ഡ് എഗ്ഗ്‌സ് പ്രാതലിന് കഴിക്കാവുന്ന മികച്ച ഭക്ഷണം ആണ്. ഇതിനൊപ്പം അൽപ്പം നട്ട്‌സ്, അവക്കാഡോ എന്നിവ കഴിക്കാം.
ബേക്ക് ചെയ്ത പലഹാരങ്ങളുടെ സീസൺ കൂടിയാണ് തണുപ്പ് കാലം. മുട്ടകൊണ്ട് ഇത്തരത്തിൽ ബേക്ക് ചെയ്ത പലഹരങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അൽപ്പം ചീസ്, പച്ചക്കറികൾ എന്നിവ ഇതിൽ ചേർക്കാം.
മീൻമേശയിലെ പ്രധാന വിഭവമാണ് സാലഡുകൾ. മുട്ടകൊണ്ടുള്ള സാലഡുകൾ തണുപ്പുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രാത്രി കാലങ്ങളിൽ ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. മുട്ടകൊണ്ട് തയ്യാറാക്കുന്ന എഗ്ഗ്‌നോംഗ് തണുപ്പ് കാലത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് തയ്യാറാക്കാനായി ഉപയോഗിക്കുന്ന പാലും ജീരക പൊടിയുമെല്ലാം ശരീരം തണുപ്പിക്കും. മുട്ടകൊണ്ടുള്ള പ്രോട്ടീൻ ഡ്രിങ്കുകളും കഴിക്കാം.
Discussion about this post