ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ സന്തോഷകരമായ ഒരു ജീവിതം നമുക്ക് സാധ്യമാകൂ. ഇന്നത്തെ ഈ തിരക്കേറിയ കാലഘട്ടത്തിൽ പലരും ആരോഗ്യത്തോടെ ജീവിക്കാൻ മറന്ന് പോകുന്നു. പഠനങ്ങൾ പറയുന്നത് ഈ അടുത്തകാലത്തായി പോഷകക്കുറവ് മൂലമുണ്ടാവുന്ന രോഗങ്ങളുടെ എണ്ണം വർദ്ധിക്കുകയാണത്രേ. ഭക്ഷണക്രമത്തിൽ നിന്ന് ശരീരത്തിലെ പോഷകങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് പോഷക കുറവ് ഉണ്ടാകുന്നത്. വളർച്ച മുരടിപ്പ്, ക്ഷീണം,ഓർമ്മക്കുറവ് മുതൽ വിഷാദരോഗത്തിന് വരെ ഈ പോഷക കുറവ് കാരണമായേക്കാം. പോഷകങ്ങളുടെ അഭാവം നിങ്ങളെ നിത്യരോഗിവരെയാക്കാം.
ഇരുമ്പ്
നമ്മുടെ ശരീരത്തിന് അത്യന്താപേഷകമായ ഒരു പോഷകമാണ് ഇരുമ്പ്. ഇതിന്റെ അഭാവമാണ് ശരീരത്തിൽ വിളർച്ചയുണ്ടാക്കുന്നത്. കോശങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ സഹായിക്കുന്ന ഇരുമ്പിന്റെ അഭാവം, ക്ഷീണം ബുദ്ധിവളർച്ച,ശരീരതാപനില നിലനിർത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധശേഷം കുറയുക എന്നിവയ്ക്ക് കാരണമാകുന്നു. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് എളുപ്പത്തിൽ അണുബാധയുണ്ടാവുകയും നാവിന് വീക്കം ഉണ്ടാവുകയും ചെയ്യും. ഗർഭധാരണം,ആർത്തവം ആന്തരിക രക്തസ്രാവം എന്നിവയെയും ഇരുമ്പിന്റെ അഭാവം ബാധിക്കും.
വിറ്റാമിൻബി12
ചുവന്നരക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎൻഎ നിർമ്മാണത്തിനും നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമായ ഒന്നാണിത്. വിളർച്ച,ക്ഷീണം,വിശപ്പില്ലായ്മ,മലബന്ധം,ശരീരഭാരം കുറയൽ എന്നിവയ്ക്കും,കൈകാലുകൾക്ക് മരവിപ്പ്,തരിപ്പ്,വേദന എന്നിവയ്ക്കും കാരണമാകും. ചില ആളുകളിൽ ആശയക്കുഴപ്പം,വിഷാദം,ഡിമെൻഷ്യ എന്നിവയ്ക്കും കാരണമാകാറുണ്ട്.
വിറ്റാമിൻ സി
കൊളാജൻ, എൽ കാർനിറ്റൈൻ,ന്യൂറോ ട്രാൻസ്മിറ്ററുകളിൽ ചിലത് എന്നിവയുടെ പ്രവർത്തനത്തിന് നിർണ്ണായക പങ്കുവഹിക്കുന്ന ഇതിന്റെ അഭാവി മെറ്റബോളിസത്തെയും രോഗപ്രതിരോധശഏഷിയെയും ബാധിക്കും
കാത്സ്യം
എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷികമാണ് കാത്സ്യം എന്ന് എല്ലാവർക്കും അറിയാം. ഇത് മാത്രമല്ല, നാഡി,രക്തം കട്ടപിടിക്കുക എന്നിങ്ങനെ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളിലും പങ്കുവഹിക്കുന്ന ഒന്നാണ് കാത്സ്യം. ഇതിന്റെ അഭാവം വേദന,ആശയക്കുഴപ്പം,ക്ഷീണം,ബോൺ ഡെൻസിറ്റി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് നയിക്കും.
Discussion about this post