കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന നിഗമനത്തിലാണ് പോലിസ്. സിപിഎം പ്രവര്ത്തകന് കൊലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ കൊലപാതകമെന്നാണ് വിലയിരുത്തല്‍.
അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് നടക്കുമെന്നാണ് സൂചന.കേസ് അന്വേഷിക്കാന്‍ അഡ്മിനിസ്ട്രേഷന് ഡി.വൈ.എസ്.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
രാവിലെ 10.30ഓടെയാണ് കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ രമിത്ത് കൊല്ലപ്പെട്ടത്. രമിത്തിന്റെ പിതാവും ഇത്തരത്തില്‍ കൊല്ലപ്പെടുകയായിരുന്നു. രമിത്തിന്റെ പിതാവ് ഉത്തമനെ 2002 ല്‍ സി.പി.എം പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുകയാണ്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പൊതുവെ പൊതുസമൂഹത്തില്‍ നിന്ന് ഉയരുന്നത്.
Discussion about this post