കോഴിക്കോട് :ആക്രമണകാര്യത്തില്‍ കേരളം കശ്മീരിനോട് മത്സരിക്കുന്നുവെന്ന് നടന് ശ്രീനിവാസന്. ഇന്ത്യയിലെ പാര്‍ട്ടികള്‍ ജനാധിപത്യം എന്തെന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം പറയുന്ന താന്‍ അരാഷ്ട്രീയവാദിയാണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എന്താണ് രാഷ്ട്രീയം എന്ന് അവര്‍ പറയണം- ശ്രീനിവാസന് പറഞ്ഞു.
രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ മാത്രമേ കേരളത്തിന് ഒന്നാമതത്തൊന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ളബിന്റെ കീഴില്‍ നടന്ന ഫോട്ടോഗ്രാഫര്‍മാരുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്ട്ട്ഗാലറിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലപാതകങ്ങള്‍ കണ്ടുരസിക്കുകയാണ് പൊതുജനം. ജനങ്ങള്‍ക്ക് മറ്റൊരു ചോയ്സ് ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരുത്തനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിച്ചു ജീവിക്കുകയാണ് അധികാരികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രക്തസാക്ഷികളെ സൃഷ്ടിക്കുന്ന സിപിഎം രാഷ്ട്രീയത്തിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു ശ്രീനിവാസന്. എന്നാല്‍ ശ്രീനിവാസന്റേത് അരാഷ്ട്രീയവാദമാണെന്ന മറുപടിയുമായി സിപിഎം നേതാക്കളില്‍ ചിലരും രംഗത്തെത്തി. ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ശ്രീനിവാസന്റെ വിമര്‍ശനം
Discussion about this post