കൊല്‍ക്കത്ത: ദുര്‍ഗ്ഗ ാപൂജ നടത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച എസ്എഫ്ഐ പ്രവര്ത്തകയ്ക്കെതുരെ രൂക്ഷ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എംടെക്ക് വിദ്യാര്‍ത്ഥിനിയായ രാജശ്രീയുടെ വീടിന് മുന്നില്‍ വലിയ പ്രതിഷേധ ബോര്‍ഡ് സ്ഥാപിച്ചാണ് മമത അനുകൂലികള്‍ രംഗത്തെത്തിയത്.
‘നിന്നെയോര്‍ത്ത് നാണക്കേട് തോന്നുന്നു’ എന്നാണ് മുഖ്യമന്ത്രിയ്ക്കെതിരായ വിമര്‍ശനത്തെ അപലപിച്ചു കൊണ്ടുള്ള ബോര്‍ഡില്‍ പറയുന്നത്.
ഡം ഡം വാര്‍ഡ് 8 സിറ്റിസണ്‍ കമ്മിറ്റി എന്ന തൃണമൂല്‍ അനുകൂലികളുടെ കൂട്ടായ്മയാണ് ബോര്‍ഡിന് പിന്നില്‍. മമതയെ വിമര്‍ശിക്കാന്‍ വിദ്യാര്‍ത്ഥിനിക്ക് അവകാശമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിനിയെ അപലപിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് കൂട്ടായ്മയുടെ വാദം.
രാജശ്രീയുടെ പോസ്റ്റ് അതിരു കടന്നതാണെന്നാണ് തൃണമൂല്‍ കൗണ്‍സിലര്‍ അവ്ജിത്ത് മിത്ര പറയുന്നു. ബോര്‍ഡിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം പറയുന്നു. മമതയ്ക്കെതിരായ സിപിഐ(എം) പ്രചരണമാണിത്. രാജശ്രീ എസ്എഫ്ഐ പ്രവര്‍ത്തകയാണ്. ബോര്‍ഡിന്റെ ഉത്തരവാദിത്വം തൃണമൂല്‍ ഏറ്റെടുക്കില്ല. പ്രദേശ വാസികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ബോര്‍ഡ് സ്ഥലത്ത് നിന്നും നീക്കം ചെയ്യുകയുള്ളുവെന്നും തൃണമൂല്‍ കൗണ്‍സിലര്‍ പറഞ്ഞു.
പോസ്റ്റിനെതിരെ പ്രതിഷേധം ഇവ്വിധം വന്നെങ്കിലും മുന്‍ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് രാജശ്രീ.
സംസ്ഥാനത്തെ ജനത തൊഴിലില്ലായ്മയിലും പട്ടിണിയിലും നട്ടം തിരിയുമ്പോള്‍ ദുര്‍ഗാ പൂജയ്ക്കായി വലിയ തുക പൊടിച്ചുവെന്നായിരുന്നു മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രാജശ്രീ ചത്തോപധ്യായയുടെ വിമര്‍ശനം.
സര്‍ക്കാര്‍ പൂജക്കായി കോടികള്‍ പൊടിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പോലും നല്കാന് കഴിഞ്ഞിട്ടില്ല. അപ്പോഴാണ് പൂജയ്ക്കായി ഇത്രയധികം പണം പാഴാക്കിയത്. പൂജക്കായി പൊടിച്ചത് ജനങ്ങളുടെ പണമാണ്. സംസ്ഥാനത്ത് ജീവിക്കുന്ന ഒരാളെന്ന നിലയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ എനിക്ക് അവകാശമുണ്ട്. ഞാന്‍ അപമാനിക്കപ്പെട്ടു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കില്ല.-രാജശ്രീ പറയുന്നു. അതേസമയം ഹൈന്ദവ ആരാധനകളോടുള്ള സിപിഎം വിദ്യാര്‍ത്ഥി സംഘടനകളുടെ പൊതുവായി സമീപനം കൂടിയാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post