ബംഗളുരു: എ.എഫ്.സി കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഇന്ത്യന്‍ ക്ലബ്ബായ ബംഗളുരു എഫ്.സിക്ക് ചരിത്ര നേട്ടം. രണ്ടാംപാദ സെമിയില്‍ മലേഷ്യന്‍ ക്ലബും നിലവിലെ ചാമ്പ്യന്മാരുമായ ജോഹര്‍ ദാറുല്‍ താസിമിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ബംഗളുരു എഫ്സി ഫൈനലിലെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം എഎഫ്സി കപ്പ് ഫൈനലില്‍ എത്തുന്നത്.
11-ാം മിനിറ്റില്‍ എതിര് നിരയുടെ ആദ്യ പ്രഹരത്തിന് ശേഷം 41, 67 മിനുറ്റുകളില്‍ ബംഗളുരുവിനായി വലകുലുക്കിയ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയുടെയും 75-ാം മിനിറ്റില്‍ ഗോള്‍ നേടിയ യുവാന്‍ അന്‍േറാണിയോ ഗോണ്‍സാലസിന്റെയും പ്രകടനത്തിലൂടെയുമാണ് ബംഗളുരു കലാശക്കളിക്ക് യോഗ്യത നേടിയത്.
Discussion about this post