മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്ത് എസ്ഐയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമം. ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന തേഞ്ഞിപ്പാലം എസ്ഐ അഭിലാഷിനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബുധനാഴ്ച രാത്രി തേഞ്ഞിപ്പാലത്തിനടുത്ത് മറ്റ് പോലീസുകാരോടൊപ്പം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
തേഞ്ഞിപ്പലത്തിനടുത്ത് കോഹിനൂരില്‍ കാര്‍ പരിശോധന നടത്തുന്നതിനിടെ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പോലീസ് തടഞ്ഞുനിര്‍ത്തിയ തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാര്‍ പരിശോധിക്കുന്നതിനിടെ ഒരു ബാഗില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. വാള്, ഇരുമ്പുവടി, മുഖംമൂടി തുടങ്ങിയവയായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനിടയില്‍ എസ്.ഐയെ കാറിലേയ്ക്ക് ബലമായി വലിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് മറ്റു പോലീസുകാര്‍ ജീപ്പില്‍ പിന്തുടര്ന്നപ്പോള് കാര്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു. ഒരു കാറില്‍ നിന്നു വാള് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തു. വാഹനത്തില്‍ അഞ്ചോളം പേര് ഉണ്ടായിരുന്നു.
നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടപടി എടുത്ത എസ്ഐ അഭിലാഷിനെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘം തന്നെയാണ് ശ്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട സംഘത്തിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ എസ്.ഐയ്ക്ക് പരിക്കില്ല.
Discussion about this post