Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

മൊഹാലിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്

by Brave India Desk
Oct 23, 2016, 10:31 am IST
in Sports
Share on FacebookTweetWhatsAppTelegram

india-newzea

മൊഹാലി: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ബാറ്റിങ്ങിലെ കോഹ്ലിയുടെ കേളീമികവ് കാണാനത്തെിയവര്‍ നിരാശരായപ്പോള്‍ ധോണി മാജിക് പ്രതീക്ഷിച്ച ആരാധകരെ അന്ധാളിപ്പിച്ചായിരുന്നു കഴിഞ്ഞ കളിയില്‍ നായകന്‍ പവലിയനിലേക്ക് മടങ്ങിയത്. അതുകൊണ്ടുതന്നെ വിജയിക്കുമെന്ന മോഹമല്ല, മറിച്ച് വിജയമെന്ന ഉറപ്പാണ് ആരാധകരുടെ ആവശ്യം.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

മെഹാലിയിലെ മൈതാനത്ത് 13 മത്സരങ്ങളില്‍ എട്ടു തവണയും വിജയം കൈപ്പിടിയിലൊതുക്കാനായ ചരിത്രമാണ് ടീം ഇന്ത്യയുടെ ആശ്വാസങ്ങളിലൊന്ന്. ഫോം കണ്ടത്തൊനാവാതെ വലയുന്നതിനൊപ്പം ടെസ്റ്റില്‍ കോഹ്ലി കൊണ്ടുവന്ന വമ്പന്‍ വിജയത്തിന്റെ ഉത്തരവാദിത്തമുയര്‍ത്തുന്ന സമ്മര്‍ദവുമുണ്ടെങ്കിലും മൊഹാലി ധോണിയുടെ ഇഷ്ടമൈതാനമാണെന്നത് നായകനും പ്രതീക്ഷ നല്‍കുന്നുണ്ട്.

മൊഹാലി കണ്ട മികച്ച സ്‌കോര്‍ 2013-ല്‍ ആസ്‌ട്രേലിയക്കെതിരെ ധോണി നേടിയ 139 റണ്‍സാണ്. അതുകൊണ്ട് ധോണി മാജിക് തീര്‍ക്കുന്ന ബാറ്റിങ് വിസ്മയത്തിന് കാത്തിരിക്കുകയാണ് ആരാധകലോകം. മാത്രമല്ല, 22 റണ്‍സ് കൂടി ചേര്‍ക്കുന്നതോടെ 9000 റണ്‍സ് നേടുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടംകൂടി ധോണിയെ കാത്തിരിപ്പുണ്ട്. കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് മൂന്നാമത്തെ മത്സരത്തിന് ധോണിയും സംഘവും ഇറങ്ങുന്നത്. സുരേഷ് റെയ്‌ന ടീമിലത്തെിയേക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ കളിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിത് ശര്‍മ ടീമിലുണ്ടാവില്‌ളെന്ന ആശങ്ക, അവസാനം താരം നെറ്റ്‌സില്‍ പ്രാക്ടീസിനത്തെിയതോടെ ആശ്വാസത്തിന് വകയായിട്ടുണ്ട്. ഉമേഷ് യാദവും ഹാര്‍ദിക് പാണ്ഡ്യയും നേതൃത്വം നല്‍കുന്ന ബൗളിങ് ആക്രമണത്തിന് ജസ്പ്രീത് ബുംറയുടെയും കേദാര്‍ ജാദവിന്റെയും പിന്തുണ കൂടിയാകുന്നതോടെ കിവീസിന്റെ ചിറകരിഞ്ഞ് വിജയം നിയന്ത്രിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ടീം ഇന്ത്യ.

ഡല്‍ഹിയില്‍ കാട്ടിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ വലിയ ടോട്ടലാണെങ്കിലും പിന്തുടര്‍ന്ന് പരാജയപ്പെടുത്താനാകുമെന്ന് ധോണിക്ക് നല്ല വിശ്വാസവുമുണ്ട്. വാലറ്റം വരെ ആക്രമണശൈലി പുറത്തെടുത്ത പാണ്ഡ്യയുടെ പ്രകടനം വിരല്‍ചൂണ്ടുന്നതും കൂപ്പുകുത്താത്ത മധ്യനിര മൊഹാലിയില്‍ വേണമെന്നു തന്നെയാണ്. വിജയം പകര്‍ന്ന നവോന്മേഷത്തില്‍ പ്രതീക്ഷയുണ്ടെങ്കിലും സ്വന്തം മണ്ണില്‍ ഇന്ത്യക്കാരെ പിടിച്ചുകെട്ടാനാകുമെന്ന് കട്ടായം പറയാന്‍ വില്യംസണിനുപോലും ഉറപ്പ് അത്ര പോര.

ബാറ്റിങ്ങിനും ബൗളിങ്ങിനുമപ്പുറം ഫീല്‍ഡിങ്ങിലെ ഒത്തിണക്കവും ചടുലതയുമാണ് കിവീസിന് വിജയമൊരുക്കിയതെന്ന ബോധ്യം ന്യൂസിലന്‍ഡിന് നന്നായുണ്ട്. ക്യാപ്റ്റന്‍ ഫോം വീണ്ടെടുത്തതിനൊപ്പം ടോം ലതാം ക്രീസില്‍ താളം കണ്ടത്തെിയതും നല്ല ലക്ഷണമായാണ് കിവീസ് നിര വിലയിരുത്തുന്നത്. ബാറ്റ്‌സ്മാന്മാര്‍ക്ക് ‘ക്ഷാമ’ മുള്ള ഇന്ത്യക്കെതിരെ ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും മാര്‍ട്ടിന്‍ ഗുപ്റ്റിലും ബൗളിങ് കരുത്തു കാട്ടിയാല്‍ മൊഹാലിയില്‍ ‘ഡല്‍ഹി’ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ന്യൂസിലന്‍ഡ്.

Tags: newzealandmohali
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies