തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി നിസാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു. സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് റൂറല്‍ എസ്പി നിശാന്തിനിക്ക് കത്ത് നല്കി.
നിസാം ഭീഷണിപ്പെടുത്തിയെന്ന നിലപാടിലുറച്ചു നിന്നിരുന്ന സഹോദരങ്ങള്‍ ഏത് സാഹചര്യത്തിലാണ് പരാതി പിന്‍വലിച്ചതെന്ന് വ്യക്തമല്ല. സഹേദരങ്ങളുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ പൊലീസ് കേസെടുക്കാനിരിക്കെയാണ് പരാതി പിന്‍വലിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കേസ് കൊടുത്തതെന്ന് സഹോദരങ്ങള്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
സഹോദരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് കാര്യത്തിലാണ് നിസാം ഇവരെ ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. ഒരു സഹോദരനെ ശകാരിക്കുന്ന നിസാം സംഭാഷണത്തിനിടെ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി. ബംഗലുരു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിഷാം ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. തുടര്‍ന്നാണ് സഹോദരങ്ങള്‍ പരാതി നല്‍കിയത്.
ജയിലില്‍ കഴിയുന്ന നിഷാമിനെ പുറത്തിറക്കാതെ പരാതി നല്കാന് മുന്നോട്ട് വന്ന സഹോദരങ്ങള്‍ക്കെതിരെ ബന്ധുക്കള്‍ ഉയര്‍ത്തിയ പ്രതിഷേധം കാരണമാണ് പരാതി പിന്‍വലിച്ചതെന്നും സംശയമുണ്ട്. എന്നാല്‍ സഹോദരങ്ങള്‍ പരാതി പിന്‍വലിച്ചെങ്കിലും പൊലീസ് ഇതു സംബന്ധിച്ച് കേസ് എടുത്തതായാണ് സൂചന.
Discussion about this post