ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ നടി അമല പോളിന്റെ പ്രതികരണം.അഭിഭാഷകരായ എം.എല്‍ ശര്‍മ്മയെയും എ.കെ.സിംഗിനെയും പീഢനക്കാരെന്ന് വിളിച്ചാണ് ട്വിറ്ററിലുടെ അമല രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
വിവാദ ബിബിസി ഡോക്യുമെന്ററിയില്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ നടത്തിയ പ്രസ്താവനകളാണ് അമലയെ രൂക്ഷമായി പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ഡോക്യുമെന്ററിയില്‍ നിന്നുളള അഭിഭാഷകരുടെ ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത അമല ഇവര്‍ക്കു ചുറ്റുമുളള സ്ത്രീകള്‍ക്ക് ദൈവം കരുത്ത് നല്കട്ടെയെന്നും ഒരു പോസ്റ്റില്‍ പറയുന്നു.മറ്റൊന്നില്‍ എം എല്‍. ശര്‍മ്മയുടെ മാത്രം ചിത്രങ്ങളാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. ശര്‍മ്മയെ കണ്ടിട്ട് ബലാത്സംഗക്കാരനെ പോലെ തോന്നുന്നു. അയാളുടെ ഭൂതകാലം ചികഞ്ഞു നോക്കിയാല്‍ എന്താണ് കണ്ടെത്തുകയെന്ന് പറയാനാവില്ല.അയാള്‍ ഒരു ബലാത്സംഗക്കാരന് തന്നെയാണെന്നാണ് അമല പറയുന്നത്.
Discussion about this post