പ്രകാശ് രാജ്, അശോക് സെല്വന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പ്രിയദര്ശന് ചിത്രം സില സമയങ്ങളില്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ലാബില്‍ എച്ച്ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ആള്‍ക്കാരുടെ കഥയാണ് പറയുന്ന ‘സില സമയങ്ങളില്‍’ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുക്കം കണ്ണു നിറയ്ക്കുകയും ചെയ്യുന്ന ചിത്രമാണ്.
ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്റെ അവസാന റൗണ്ടില്‍ മത്സരിച്ച ചിത്രം കൂടിയാണിത്. പ്രഭുദേവയും സംവിധായകന് എ എല്‍ വിജയും ചേര്‍ന്നാണ് സില സമയമങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തില്‍ ഇളയരാജയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
Discussion about this post