തൃശ്ശൂര്‍: പാവറട്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിഷ്ണുപ്രസാദിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരെയും ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പാണ് പാവറട്ടി തിരുനെല്ലൂര്‍ കളപ്പുരക്കല്‍ വീട്ടില്‍ വിഷ്ണു പ്രസാദിനെ സി.പി.എമ്മുകാര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
പാവറട്ടിയില്‍ ബൈക്കില്‍ പോവുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ വിഷ്ണുപ്രസാദിന് വെട്ടേല്‍ക്കുകയായിരുന്നു. സി.പി.എമ്മുകാരാണ് ആക്രമിച്ചത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് സി.പി.എമ്മുകാരും ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. സനീഷ്, ഷെരീഫ്, റഹിം, ഷെജീര്‍, പ്രഭാത്, നസീര്‍ എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post