ട്രിപ്പോളി: ലിബിയയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 29 പേര് മരിച്ചു. 107 പേരെ ഫ്രഞ്ച് സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രൊണ്ടയേഴ്സ് രക്ഷപ്പെടുത്തി.
ലിബിയയില്‍നിന്നു 26 നോട്ടിക്കല്‍ മൈല്‍ ദുരെയുള്ള ഉപേക്ഷിക്കപ്പെട്ട എണ്ണ പാടത്തിനു സമീപമാണ് അപകടമുണ്ടായത്. ഈ വര്‍ഷം ഇതുവരെ 3,800 ഓളം അഭയാര്‍ഥികള്‍ മെഡിറ്റിനേറിയന്‍ കടലില്‍ മുങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധം രൂക്ഷമായ സിറിയ, ലിബിയ മറ്റ് ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് കടല്‍ വഴി യൂറോപ്പിലേക്ക് കുടിയേറ്റം നടത്താന്‍ ശ്രമിക്കുന്നത്.
Discussion about this post