ഡല്‍ഹി: അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം സുഗമമാക്കണമന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കി. തപാല്‍ വകുപ്പ് വഴിയുള്ള വോട്ടിംഗ് സംവിധാനം പട്ടാളക്കാര്‍ക്ക് ഏറെ അസകൗര്യം ഉണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
പോസ്റ്റല്‍ വോട്ടിന് പകരം ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. ഇലക്ട്രോണിക് സംവിധാനം വഴി ബാലറ്റ് പേപ്പര്‍ അയച്ച് നല്കി വോട്ട് രേഖപ്പെടുത്തുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. പോസ്റ്റല്‍ സംവിധാനം വഴി ബാലറ്റ് പേപ്പറുകള്‍ അയച്ച് നല്കുന്ന നിലവിലെ സംവിധാനം ഏറെ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. ബാലറ്റ് പേപ്പറുകള്‍ അയക്കുന്നതിലുള്ള കാലതാമസം, അതിര്‍ത്തി മേഖലകളിലെ ജവാന്മാര്ക്ക് കൈമാറുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇവ ഒഴിവാക്കാന്‍ പുതിയ സംവിധാനം കൊണ്ട് കഴിയും.
സായപധ സേന അംഗങ്ങള്‍ക്ക് വോട്ട് സുഗമമായി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് സുപ്രിം കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പുതിയ സംവിധാനത്തിന് അനുമതി തേടിയത്.
Discussion about this post