ക്വാന്റണ്‍ : ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. പരിക്കറ്റഇന്ത്യന് നായകന് പി ആര് ശ്രീജേഷ് കളിക്കുമെന്നാണ് പ്രതീക്ഷ. പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. കണങ്കാലിന് പരിക്കേറ്റ ശ്രീജേഷിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കോച്ച് റോളണ്ട് ഓള്ട്ട്മാന് പറഞ്ഞു.
പ്രതിരോധനിര താരം സുരേന്ദര്കുമാറിന്റെ സസ്പെന്‍ഷനും ഇന്ത്യയ്ക്ക് തലവേദനയാണ്. മലേഷ്യയ്ക്കെതിരായ മല്‍സരത്തിലെ ഫൗളിനാണ് സുരേന്ദറിന് രണ്ട് മല്‍സരത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
രണ്ടാമത്തെ സെമിയില്‍ പാകിസ്ഥാന് മലേഷ്യയുമായി ഏറ്റുമുട്ടും.
Discussion about this post