ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചു. ഇന്നു രാവിലെ കുപ്വാരയിലുണ്ടായ വെടിവെപ്പില്‍ മച്ചില്‍ സെക്ടറില്‍ നിതിന്‍ സുഭാഷ് എന്ന ബിഎസ്എഫ് കോണ്‍സ്റ്റബിളാണ് വീരമൃത്യു വരിച്ചത്.
കത്ത്വ, ആര്‍എസ് പുര, ഹരിനഗര്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന് ഇന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രാവിലെ 7:20നായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാത്രി നിയന്ത്രണരേഖയില്‍ പാക് തീവ്രവാദികള്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവെയാണ് അതിര്‍ത്തിയില്‍ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്
്.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഒരാഴ്ചയ്ക്കിടെ 15 പാക് സൈനികരെ വധിച്ചതായി സൈന്യം ഇന്നലെ അറിയിച്ചിരുന്നു.
Discussion about this post