ബെന്ഗാസി : ലിബിയയില്‍ എണ്ണപ്പാടത്തിന് നേരെയുള്ള ഭീകരരുടെ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. എണ്ണപ്പാടത്തിന് കാവല്‍ നിന്ന സെക്യൂരിറ്റി ജീവനക്കാരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ തലയറുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ലിബിയയില്‍ അധികാര വടം വലി നടക്കുന്ന അവസരം മുതലെടുത്താണ് ഭീകരരുടെ ആക്രമണം. പ്രധാനമന്ത്രി അബ്ദുള്ള അല്‍ തീനിയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര അംഗീകാരമുള്ള സര്‍ക്കാരിനൊപ്പം ലിബിയ ഡോണും എണ്ണപ്പാടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണത്തിനായി കടുത്ത പോരിലാണ്. ട്രിപ്പോളി പിടിച്ചെടുത്ത ലിബിയ ഡോണ്‍ അവിടെ കേന്ദ്രമാക്കി സമാന്തരസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്.
അതേസമയം കടുത്ത പ്രതിരോധത്തിലൂടെ അല്‍-ഗനി എണ്ണപ്പാടത്തിന്റെ നിയന്ത്രണം ഭീകരരില്‍ നിന്ന് തിരിച്ചു പിടിച്ചതായി സുരക്ഷാവൃത്തങ്ങല് അറിയിച്ചു.
Discussion about this post