ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ കര്‍ണ്ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കേണ്ട ആവശ്യമെന്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ടിപ്പു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും രാജാവ് മാത്രമാണെന്നും ഹൈകോടതി വ്യക്തമാക്കി.
ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കുടക് സ്വദേശി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം ഉന്നയിച്ചത്.
Discussion about this post