മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന മോഹന്‍ ലാല്‍ ചിത്രം പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍. തമിഴ് ടൊറന്റ് ഉള്‍പ്പെടെ നാല് വെബ്‌സൈറ്റുകളില്‍ പുലിമുരുകന്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് കേരളപോലീസ് സൈബര്‍ ഡോം ഇടപെട്ട് ഡൗണ്‍ലോഡിങ്ങ് തടഞ്ഞു. ഇന്നലെ രാത്രിയാണ് ചിത്രം വെബ്‌സൈറ്റില്‍ വന്നത്.
ഒക്ടോബര്‍ 7ന് 325 തീയറ്ററുകളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. കൊച്ചി, തിരുവനന്തപുരം മള്‍ട്ടിപ്ലക്‌സുകളില്‍ ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പുലിമുരുകന്റെ മുന്നേറ്റം.
പുലിമുരുകന്‍ മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമാകുമെന്നാണ് ചലച്ചിത്ര ലോകം പറയുന്നത്. ബ്രിട്ടനിലും യൂറോപ്പിലും ഉള്‍പ്പെടെ റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിലെത്തിയോ എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
Discussion about this post