റെക്കോര്‍ഡുകള്‍ തകര്‍ത്ത് നൂറു കോടി ക്ലബ്ബിലെത്തിച്ച ആദ്യ മലയാള സിനിമയായ പുലിമുരുകന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ചിത്രത്തെയും നിര്‍മ്മാതാവ് ടോമിച്ചന് മുളകു പാടത്തെയും, സംവിധായകന് വൈശാഖിനെയും, നടന് മോഹന്‍ലാലിനെയും, ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ച് പ്രശസ്ത സംവിധായകന് വിനയന് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
പുലിമുരുകന് പോലൊരു ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കാന്‍ ധൈര്യം കാണിച്ച നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടത്തെയും,സാങ്കേതിക തികവോടെ ആ ചിത്രം ഒരുക്കിയ സംവിധായകന് വൈശാഖിനേയും മറ്റു ടെക്നീഷ്യന്മാരെയും, അവര്‍ക്കൊക്കെ പ്രോല്‍സാഹനം കൊടുത്തുകൊണ്ട് അഞ്ചാറു മാസത്തോളം ആ സിനിമയ്ക്ക വേണ്ടി മഹാ പ്രയത്നം ചെയ്ത് വിജയത്തിലെത്തിച്ച ശ്രീ മോഹന്‍ലാലിനെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. വല്യസിനിമയും അത്തരം വല്യ ക്യാന്വാസുകളും ഒക്കെ മലയാളത്തിനും വഴങ്ങും എന്നു തെളിയിച്ച സിനിമയാണ് പുലിമുരുകന്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്ഭുത ദ്വീപ് ചെയ്യുന്ന കാലം മുതല്‍ ഞാന്‍ ഇതു പോലുള്ള ക്യാന്‍വാസ് സ്വപ്നം കണ്ടിരുന്നു. ഇപ്പോ റിലീസു ചെയ്യാന്‍ പോകുന്ന ഒരു കൊച്ചു 3റ ചിത്രമായ ലിറ്റില്‍ സൂപ്പര്മാന് ചെയ്യുമ്പോഴും മനസ്സില്‍ ഒരു വല്യ ക്യാന്‍വാസിന്റെ സ്വപ്നം ഞാന്‍ സൂക്ഷിച്ചിരുന്നു.അവിടെയാണ് കാശുമാത്രം പോര തന്റേടവും വേണ്ട ഒരു നിര്‍മ്മാതാവിന്റെ പ്രസക്തി. അവരെ ഒക്കെ അഭിനന്ദിക്കുമ്പോള്‍ തന്നെ കളക്ഷനില്‍ ഇനിയും കൂടുതല്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ ചിത്രത്തിന്റെ വ്യാജ സിഡി കണ്ണൂരില്‍ പിടിച്ചു എന്ന വാര്‍ത്ത നിസ്സാരമായി കാണേണ്ടതല്ല. ആ വാര്‍ത്ത കണ്ടതുകൊണ്ടാണ് ഉടനേ ഇങ്ങനൊരു പോസ്റ്റിടാന്‍ തോന്നിയത്. കോടിക്കണക്കിനു രൂപയുടെ ബാങ്ക് കൊള്ളയോ, കള്ളനോട്ടടിയോ പോലുള്ള വലിയക്രിമിനല്‍ കുറ്റം പോലെതന്നെ സര്‍ക്കാരും പോലീസും ഈ വിഷയം കൈകാര്യം ചെയ്യേണ്ടതാണ്. നിര്‍മ്മാതാവിനെ പോലെതന്നെ സര്‍ക്കാരിനും കോടികളുടെ നഷ്ടമാണ് നികുതിയിനത്തില്‍ വ്യാജ സിഡി മൂലം ഉണ്ടാകുന്നതെന്ന കാര്യം അധികാരികള്‍ മനസ്സിലാക്കണം. നേരത്തേ ഋഷിരാജ് സിംഗ് ഈ മേഖലയുടെ മേല്‍നോട്ടം വഹിച്ച നാളുകളില്‍ വ്യാജ സിഡി ഇറങ്ങല്‍ നിശ്ശേഷം നിന്നതാണ് .അതുകൊണ്ട് അദ്ദേഹത്തെ തന്നേ വ്യാജ സിഡി വേട്ടയുടെ ചുമതല ഏല്‍പ്പിക്കുന്നതാണ് കരണീയം എന്നു തോന്നുന്നു. ഹോളിവുഡ്ഡിനും ബോളിവുഡ്ഡിനും പോലെ മോളിവുഡ്ഡിനും അത്ഭുതങ്ങള്‍ സ്രഷ്ടിക്കാന് കഴിയുമെന്നു തെളിയിച്ചവര്‍ക്ക് ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍.
റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ഏറ്റവും വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടുന്ന ചിത്രം എന്നിങ്ങനെ നേരത്തെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ക്കൊപ്പമാണ് 100 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന നേട്ടവും ഈ മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കുന്നത്.
[fb_pe url=”https://www.facebook.com/directorvinayan/photos/a.1410577372525381.1073741828.1410558962527222/1781431458773302/?type=3&theater” bottom=”30″]
Discussion about this post