വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മലയാളിയായ പ്രമീള ജയപാല്‍ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകയായ പ്രമീള ജെയ്പാല് ചെന്നൈയിലാണ് ജനിച്ചത്. പ്രമീളയുടെ മാതാപിതാക്കള്‍ മലയാളികളാണ്. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് പ്രമീള അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മത്സരിച്ചത്.
പാലക്കാട് വേരുകളുള്ള പ്രമീള ജയപാല്‍ (50) എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തനം. ഡെമോക്രാറ്റ് പിന്തുണ തേടുന്ന പ്രമീള കഴിഞ്ഞവര്‍ഷം വാഷിങ്ങ്ടണിന്റെ സെനറ്റിലേക്കു മല്‍സരിച്ചു ജയിച്ചിരുന്നു. പ്രമീളയുടെ മാതാപിതാക്കള്‍ ബംഗളൂരുവിലാണു താമസിക്കുന്നത്.
Discussion about this post