മോഹന്‍ലാലിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസുകളില്‍ ഹിറ്റാണ്. മൂന്നു ചിത്രങ്ങള്‍ അടുപ്പിച്ച് ഹിറ്റായതോടു കൂടി തന്റെ പ്രതിഫലവും മോഹന്‍ലാല്‍ ഉയര്‍ത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം, പുലിമുരുകന് എന്നീ മലയാള ചിത്രങ്ങളും ഇതേസമയത്ത് തന്നെ ഇറങ്ങിയ ജനതാഗാരേജും വന്‍ പ്രേക്ഷക പ്രശംസയാണ് നേടിയത്. ഇതില്‍ മലയാളത്തില്‍ നിന്ന് പുലിമുരുകനും തെലുങ്കില്‍ നിന്ന് ജനതാഗാരേജും നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചു.
മലയാളത്തില്‍ മോഹന്‍ലാലിന്റെ പ്രതിഫലം മൂന്നരക്കോടിയാണ്. അന്യഭാഷാ ചിത്രങ്ങള്‍ അഞ്ച് മുതല്‍ ആറ് കോടി വരെയാണ് ലാല്‍ പ്രതിഫലമായി വാങ്ങുന്നത്. എന്നാല്‍ പുലിമുരുകന്റെ വലിയ വിജയത്തോടെ മലയാളത്തില്‍ മോഹന്‍ലാല്‍ തന്റെ പ്രതിഫലം നാലു കോടിയാക്കിയെന്നാണ് പുതിയ വാര്‍ത്തകള്‍. അന്യഭാഷകളിലെ ചിത്രങ്ങള്‍ അഭിനയിക്കാനുള്ള പ്രതിഫലം എട്ടുകോടിക്ക് മുകളിലാക്കിയെന്നാണ് അറിയുന്നത്.
മലയാളത്തില്‍ മേജര്‍ രവി ഒരുക്കുന്ന 1971 ബിയോണ്ട് ദ് ബോര്‍ഡേഴ്സ് ആണ് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ ലൂസിഫര്‍ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. ജിബു ജേക്കബ് ഒരുക്കുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങും.
ജനതാഗാരേജിന് ശേഷം തെലുങ്ക് പടത്തിലൊന്നും മോഹന്‍ലാല്‍ കരാര്‍ ഒപ്പിട്ടില്ല. ജില്ലയ്ക്ക് ശേഷം തമിഴിലും മോഹന്‍ലാല്‍ സിനിമ ചെയ്തിട്ടില്ല.
Discussion about this post