വാഷിംഗ്ടണ്‍: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനുള്ള ഇന്ത്യയുടെ നടപടികള്‍ക്ക് ഐഎംഎഫിന്റെ പിന്തുണ. നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രശംസാര്‍ഹമാണെങ്കിലും സമ്പദ്വ്യസ്ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്ന് ഐഎംഎഫ് മുന്നറിയിപ്പും നല്‍കുന്നുണ്ട്. അഴിമതിയും കള്ളപ്പണ, കള്ളനോട്ടുകളുടെ ഒഴുക്കും തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂര്‍ണാര്‍ഥത്തില്‍ പിന്തുണയ്ക്കുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് കറന്‍സി നോട്ടുകള്‍ക്ക് വന്‍ സാധ്യതയും പങ്കുമാണുള്ളത്. അതുകൊണ്ടുതന്നെ നോട്ട് പിന്‍വലിക്കല്‍ സമ്പദ്വ്യസ്ഥയെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ല– ഐഎംഎഫ് വക്താവ് ഗെരി റൈസ് പറഞ്ഞു.
ചൊവ്വാഴ്ച നോട്ടുകള്‍ പിന്‍വലിച്ചശേഷം വ്യാഴാഴ്ചയാണ് ബാങ്കുകള്‍ തുറന്നത്. വിപണിയില്‍നിന്നു പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ മാറിയെടുക്കുന്നതിനുവേണ്ടി ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Discussion about this post