തൊടുപുഴ:വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഘര്‍ വാപ്സി വീണ്ടും. ഇടുക്കി ഏലപ്പാറയില്‍ 37 കുടുംബങ്ങളില്‍ നിന്നായി നൂറിലധികം പേരും, ആലപ്പുഴയില്‍ 27 പേരും ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയതായി വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ ഏലപ്പാറ കീഴെ പിരന്തന്‍ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു.നൂറിലധികം പേര്് ഹിന്ദുമതം സ്വീകരിച്ചതായി വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. കൃസ്ത്യന്‍ മതത്തില്‍ നിന്നാണ് ഇവര്‍ ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയത്.
ആലപ്പുഴ കായംകുളം വാരണപ്പിള്ളി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 27 പേര് ഘര്വാപ്സിയില് അണി ചേര്‍ന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ മതപരാവര്ത്തനത്തിനെത്തിയവരെ സ്വീകരിച്ചു.
നേരത്തെ ആലപ്പുഴയിലും, കോട്ടയത്തും വിഎച്ചപി സംഘടിപ്പിച്ച മതപരാവര്‍ത്തനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ വിഷയം ലോകസഭയില്‍ ഉന്നയിച്ചു.
മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടു വന്നില്ലെങ്കില്‍ മതപരാവര്‍ത്തനം ശക്തമായി തുടരുമെന്നാണ് വിശ്വഹിന്ദുപരിഷത്തിന്റെ നിലപാട്.
ചിത്രങ്ങള്‍
[gallery_bank type=”images” format=”masonry” title=”true” desc=”false” responsive=”true” animation_effect=”” album_title=”true” album_id=”1″]
Discussion about this post