ഡല്‍ഹി: ഇസ്രയേല്‍ പ്രസിഡന്റ് റൂവീന്‍ റിവ്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കാര്‍ഷിക, ജലസേചനമേഖലകളില് ഇസ്രായേലും ഇന്ത്യയും രണ്ട് കരാറുകളില്‍ ഒപ്പിട്ടു. പ്രതിരോധമേഖലയിലും തീവ്രവാദത്തിനെതിരെയും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാനും തീരുമാനമായി.
എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരിക്കുന്ന റൂവീന്‍ റിവ്ലിന് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. ശാസ്ത്ര-സാങ്കേതിക-വാണിജ്യ-സാംസ്കാരിക മേഖലകളിലടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ രാഷ്ട്ര നേതാക്കള്‍ തമ്മിലുള്ള ചര്‍ചകളില്‍ കൈക്കൊള്ളുമെന്നാണ് സൂചന.
Discussion about this post