കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആയിരുന്നു പാകിസ്ഥാന്റെ വെടിവയ്പ്. ഇതോടൊപ്പം ചെറു മോര്‍ട്ടാറുകളും ഷെല്ലുകളും പാക് റേഞ്ചര്‍മാര്‍ പ്രയോഗിച്ചു. ഇന്ത്യയും ശക്തമായി തന്നെ തിരിച്ചടിച്ചു.
വെടിവയ്പില്‍ ഇരുഭാഗത്തും ആളപയാമില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ചയും പാകിസ്ഥാന്, അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ ലംഘിച്ചിരുന്നു. പല്ലന്‍വാല സെക്ടറിലായിരുന്നു അന്ന് ആക്രമണം നടത്തിയത്.
2003-ല്‍ ഇന്ത്യയുമായി വെടിനിറുത്തല്‍ കരാര്‍ ഒപ്പിട്ട ശേഷം 286 തവണ പാകിസ്ഥാന് ആക്രമണം നടത്തിയിട്ടുണ്ട്.
Discussion about this post