കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം 133 ആയി. 73 പേര്‍ക്ക് ഗുരുതരമായും 150 പേര്‍ക്ക് നിസ്സാരമായും പരിക്കേറ്റു. പാറ്റ്ന-ഇന്‍ഡോര്‍ എക്സപ്രസ് ആണ് പാളം തെറ്റിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ 14 കോച്ചുകളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്. മരണനിരക്ക് ഉയര്ന്നേല്ക്കാം എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. പ്രത്യേക മെഡിക്കല്‍ സംഘവും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടതായി വക്താവ് അറിയിച്ചു.
Discussion about this post