ഇന്ത്യന്‍ സൈറ്റുകള്‍ക്ക് നേരെ ഐസിസിന്റെ ആക്രമണം. ഹരിയാനാ സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് വെബ്സൈറ്റാണ് ഐസിസ് ഹാക്ക് ചെയ്തിരിക്കുന്നത്. സൈറ്റില്‍ ഐസിസ് തങ്ങളുടെ പതാകയും മറ്റും നിറച്ചു വെച്ചിരുന്നു.
ഹോളി ആഘോഷങ്ങളുടെ തിരക്കിലായതിനാല്‍ അധികൃതര്‍ അത് തിരിച്ചറിയുവാന്‍ വൈകിയിരുന്നു.തങ്ങള്‍ സൈറ്റ് ഹാക്ക് ചെയ്തതായും , എല്ലായിടത്തും തങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നുമായിരുന്നു ഐസിസിന്റെ ഭീഷണി. എന്നാല്‍ സംഭവം അറിഞ്ഞപ്പോള്‍ തന്നെ അധികൃതര്‍ പ്രശ്നം പരിഹരിച്ചു.
വേണ്ടത്ര സുരക്ഷ ഇല്ലാത്തത് പ്രശ്നമായതിന്റെ പേരില്‍ ഉടന്‍ തന്നെ അധികൃതര്‍ പ്രശ്നം പരിഹരിച്ചു.ഐസിസിന്റെ സൈബര്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ രേഖകള്‍ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post