കശ്മീര്‍: കശ്മീരിലെ ആര്.എസ്.പുര സെക്ടറില്‍ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു.
അതേസമയം സൈന്യം വധിച്ച തീവ്രവാദി ഏതു ഭീകരവാദസംഘടനയിലെ അംഗമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളോടൊപ്പം മറ്റു രണ്ടു പേര് കൂടിയുണ്ടായിരുന്നിരിക്കാമെന്നാണ് സൈന്യത്തിന്റെ നിഗമനം.
ഇന്നലെ കശ്മീരിലെ മച്ചില്‍ എന്ന പ്രദേശത്ത് അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ ഇന്ത്യന്‍ സൈനികനെ വധിച്ച് മൃതദേഹം വികൃതമാക്കിയിരുന്നു. പാകിസ്ഥാന് സൈനീകരെന്നു സംശയിക്കുന്ന ഇവര്‍ കൃത്യം ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു.
Discussion about this post