ഡല്‍ഹി: മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നുവെന്നു സുപ്രീം കോടതി മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ബ്ലോഗിലാണു കട്ജുവിന്റെ വിമര്‍ശനം. ബ്രിട്ടീഷുകാരുടെ നയങ്ങളാണു ഗാന്ധി പിന്തുടര്ന്നത്. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ മാത്രം അധിഷ്ഠിതമായതെന്നും കട്ജു വിമര്‍ശിച്ചു.
മതത്തെ രാഷ്ട്രീയത്തിലേക്ക് ഇന്‍ജെക്ട് ചെയ്ത ഗാന്ധി ഇന്ത്യയ്ക്ക് വലിയ അപകടമാണ് ഉണ്ടാക്കിയത്. ബ്രിട്ടീഷുകാരുടെ വിഭജിച്ച ഭരിക്കല്‍ നയം പോഷിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തത്. വ്യവസായവതക്കറണത്തിന് ഗാന്ധിജി എതിരായിരുന്നു ചര്‍ക്ക ഉപയോഗിച്ച് കൈകൊണ്ട് തുന്നതുപോലുള്ള താരതമ്യേന വിഡ്ഢിത്വം നിറഞ്ഞ പ്രചരണം നടത്തുകയാണ് ചെയ്തത്… എന്നിങ്ങനെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കട്ജു നടത്തിയിരിക്കുന്നത്.
Discussion about this post