ഹവാന: ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ക്യൂബന്‍ ടെലിവിഷനാണ് മരണ വിവരം പുറത്തു വിട്ടത്. ക്യൂബന്‍ പ്രാദേശിക സമയം ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്. ഏറെ നാളായി രോഗബാധിതനായിരുന്നു കാസ്ട്രോ.
കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അധികം കാലം രാഷ്ട്രത്തലവനായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴത്തെ ക്യൂബന്‍ ഭരണാധികാരിയും ഫിദലിന്റെ സഹോദരനുമായ റൗള്‍ കാസ്ട്രോയാണ് ഔദ്യോഗിക ടെലിവിഷനിലൂടെ മരണ വിവരം അറിയിച്ചത്.
1926 ഓഗസ്റ്റ് 13നു ക്യൂബയിലെ ഓറിയന്റെ പ്രവിശ്യയിലെ ബിറന്‍ എന്ന പ്രദേശത്ത് ജനിച്ചു. ഫിദല്‍ അലെജാന്‍ഡ്രോ ഗകാസ്ട്രോ റൂസ് എന്നാണ് മുഴുവന്‍ പേര്. സ്പെയിന് പൗരനായ ഏയ്ഞ്ചല്‍ കാസ്ട്രോ, ക്യൂബക്കാരിയായ ലിനാറുസ് ഗോണ്‍സാലസ് എന്നിവരാണ് മാതാപിതാക്കള്‍. 1959-ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിദല്‍ അധികാരത്തിലെത്തി. ഏറെ നാളായി രോഗബാധിതനായിരുന്നു.
നിയമബിരുദം കരസ്ഥമാക്കി അഭിഭാഷക വൃത്തിയിലേര്പ്പെട്ടിരുന്നുവെങ്കിലും പൊതുപ്രവര്‍ത്തനവും കമ്മ്യൂണിസ് ആശയങ്ങളോടുള്ള ആഭിമുഖ്യവും സ്വന്തം ജോലി ഉപേക്ഷിക്കാന്‍ കാസ്ട്രോയ്ക്ക് പ്രചോദനമാവുകയായിരുന്നു. സേഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗത്വം നേടിയ കാസ്ട്രോ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പാര്‍ട്ടിയെ ശക്തിയുദ്ധമായി വിമര്‍ശിച്ച് സ്വന്തം പ്രസ്ഥാനം രൂപീകരിക്കുകയായിരുന്നു. 26 ഓഫ് ജൂലൈ മൂവ്മെന്റ് എന്നായിരുന്നു പ്രസ്ഥാനത്തിന്റെ പേര്.
അട്ടിമറിയിലൂടെ ഭരണത്തിലേറിയ ബാറ്റിസ്റ്റയ്ക്കെതിരെയായിരുന്നു കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ജനകീയ വിപ്ലവം. ബാറ്റിസ്റ്റയ്ക്കെതിരെചെഗുവേരയോടൊപ്പമുള്ള കാസ്ട്രോയുടെ സമരം പരാജയപ്പെട്ടുവെങ്കിലും ഒളിസമര മുറകളിലൂടെ ബാറ്റിസ്റ്റയെ അധികാരത്തില്‍ നിന്നും താഴെയിറങ്ങാന്‍ പ്രേരിപ്പിക്കുകയും അധികാരം ഏറ്റെടുക്കുകയുമായിരുന്നു. 1959 മുതല്‍ കാസ്ട്രോ ക്യൂബയുടെ ഭരണത്തലവനായി പ്രവര്‍ത്തിച്ചു.
1959 മതല്‍ 1976 വരെ ക്യൂബയുടെ പ്രധാനമന്ത്രിയായും ശേഷം പ്രസിഡന്റായും അദ്ദേഹം ക്യൂബയെ നയിച്ചു. 1961ലായിരുന്നു ക്യൂബ കമ്മ്യൂണിസത്തെ സ്വാകരിക്കുകായായിരുന്നുവെന്ന കാസ്ട്രോയുടെ പ്രഖ്യാപനം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് അദ്ദേഹം അധികാരം സഹോദരന് റൗളിന് കൈമാറിയെങ്കിലും നിര്‍ദ്ദേശം ഭരണനിര്‍ദ്ദേശങ്ങള്‍ കാസ്ട്രോയില്‍ നിന്നു തന്നെയായിരുന്നു.
Discussion about this post