പാട്ന: തിങ്കളാഴ്ച്ച നോട്ട് പിന്‍വലിക്കലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനൊരുങ്ങവെ പ്രകടനത്തില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് ജെഡിയു. ബുധനാഴ്ച്ച പാട്നയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ നിന്നും ജെഡിയു വിട്ടുനില്‍ക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇതേതുടര്‍ന്ന് ജെഡിയുവിന്റെ സഖ്യകക്ഷിയായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
വ്യാഴാഴ്ച്ച പാര്‍ലമെന്റില്‍ പിന്‍വലിക്കലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനത്തില്‍ ജെഡിയുവിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ നോട്ട് നിരോധന തീരുമാനത്തില്‍ പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായി ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. നോട്ട് പിന്‍വലിച്ചതോടെ ജനങ്ങള്‍ നേരിട്ട ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കള്ളപ്പണത്തിനെതിരായ ശക്തമായ തീരുമാനമായാണ് ജെഡിയു നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. ജെഡിയു പ്രതിഷേധ പ്രക്ഷോഭത്തില്‍ നിന്നും മാറി നില്‍ക്കുമെന്ന് അറിയിച്ചതോടെ ജെഡിയുവിന്റെ സഖ്യകക്ഷിയായ ആര്‍ജെഡിയുടെ നേതാവ് ലാലു പ്രസാദാ യാദവുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുകയാണ് മമത. നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുമ്പ് ലാലുവും മമതയും തമ്മില്‍ അവസാനമായി ചര്‍ച്ച നടത്തിയത്. ലാലുവിനെ കൂടാതെ ജെഡിയുവിന്റെ മറ്റൊരു സഖ്യകക്ഷിയായ കോണ്‍ഗ്രസുമായും മമത ചര്‍ച്ച നടത്തും. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജെഡിയു കേന്ദ്രത്തെ പിന്തുണയ്ക്കുന്നതെന്ന് നേരത്തെ മമത ആരോപിച്ചിരുന്നു.
കളളപ്പണക്കാര്‍ക്കും ബിനാമി ഇടപാടുകാര്‍ക്കും നോട്ട് നിരോധനം കനത്ത ആഘാതമായിരിക്കുമെന്നും തീരുമാനത്തെ പിന്തുണയ്ക്കുന്നതായും നിതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് ശരദ് യാദവ് നോട്ട് നിരോധനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രതിഷേധ രംഗത്ത് ശരദ് യാദവുമുണ്ടായിരുന്നു. നോട്ട് നിരോധനത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്ന മമതയ്ക്കും പ്രതിപക്ഷത്തിനും ജെഡിയുവും നിതീഷ് കുമാറും മാറി നില്‍ക്കുന്നത് കനത്ത തിരിച്ചടിയായിരിക്കും.
Discussion about this post