ഛണ്ഡീഗഢ്: ഹര്‍മീന്ദര്‍ സിംഗ് മിന്റുവും നാല് അനുയായികളും സായുധ സംഘത്തിന്റെ പിന്തുണയോടെ ജയില്‍ മോചിതമായതിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഡയറക്ടര്‍ ജനറലിന് പഞ്ചാബ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മാത്രമല്ല, നാഭാ ജയില്‍ ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും പഞ്ചാബ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കി. സംഭവത്തില്‍ പ്രത്യേക ദൗത്യ സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചു.
ജയില്‍ ഡയറക്ടര്‍ ജനറലിനെ സസ്പെന്‍ഡ് ചെയ്തതായും ജയില്‍ സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും സര്‍വീസില്‍ നിന്ന് പുറത്താക്കിയതായും ഉപ മുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍ മാധ്യമങ്ങളെ അറിയിച്ചു. മോചിപ്പിക്കപ്പെട്ട ഹര്മീന്റര് സിംഗ് മിന്റുവിനും അനുയായികള്‍ക്കുമായി ശക്തമായ തെരച്ചില്‍ ആരംഭിച്ചുവെന്നും സംഭവത്തില്‍ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചതായും സുഖ്ബീര്‍ ബാദല്‍ വ്യക്തമാക്കി.
Discussion about this post