ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിച്ച കേസിലെ സൂത്രധാരന്‍ പിടിയില്‍. സൈബര്‍ കഫേ ഉടമയായ ജഹാംഗീര്‍ അലമാണ് പിടിയിലായത്.
ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടാന്‍ കാരണം സോഷ്യല്‍മീഡിയയിലൂടെ ആലം നടത്തിയ അപവാദ പ്രചാരണങ്ങളാണെന്നു പോലീസ് പറഞ്ഞു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ കലാപത്തില്‍ നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. 15 ഓളം ക്ഷേത്രങ്ങളും 200 ഓളം വീടുകളും കലാപകാരികള്‍ തകര്‍ക്കുകയും ചെയ്തു.
Discussion about this post