ഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും സ്വീകരിക്കുന്നതിനുള്ള കാലാവധി വെട്ടിച്ചുരുക്കി. പഴയ നോട്ടുകള്‍ വെള്ളിയാഴ്ച വരെ മാത്രമായിരിക്കും സ്വീകരിക്കുക. ഡിസംബര്‍ 15 വരെയായിരുന്നു മുമ്പ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ മുമ്പ് ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റ് സേവനങ്ങള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ രണ്ടായിരം രൂപ വരെയുള്ള ഫീസിടപാടുകള് പഴയ നോട്ടുകളുപയോഗിച്ച് നിര്‍വഹിക്കാം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള കോളേജുകള്‍ക്കും ഇത് ബാധകം. 500 രൂപ വരെയുള്ള മൊബൈല്‍ഫോണ്‍ ടോപ് അപ്പിനും വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലും കുടിശ്ശികയും അടക്കാന്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാം.
Discussion about this post