തമിഴ്നാട്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് ധീരയായ മകളെയാണെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തമിഴ്നാടിന്േറത് മാത്രമല്ല ഈ നഷ്ടം. ഇന്ത്യയ്ക്ക് മുഴുവനും ജയലളിതയുടെ വിയോഗം തീരാനഷ്ടമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും രജനീകാന്ത് ട്വീറ്ററില്‍ കുറിച്ചു.
ജയലളിതയുടെ വിയോഗ വാര്‍ത്ത ഞെട്ടിപ്പിച്ചെന്നും മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായി ബോളിവുഡ് താരം അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും പ്രതികരിച്ചു. ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്നായിരുന്നു അമിതാഭിന്റെ ട്വീറ്റ് വന്നത്.
T 2463 – Deeply grieved at the passing of Jayalalita ji .. a strong woman ..
— Amitabh Bachchan (@SrBachchan) December 5, 2016
T 2463 – Jayalalitha ji the only CM of a State that celebrated 100 years of Indian Cinema .. from all regions .. most admirable ! pic.twitter.com/W2pcsVKhYL
— Amitabh Bachchan (@SrBachchan) December 5, 2016
ജയലളിതയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നെന്നും ആത്മവിന് നിത്യശാന്തിയുണ്ടാകട്ടെയെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു. പാര്ത്ഥിപന്, ജയം രവി, തൃഷ കൃഷ്ണന്, ശ്രുതി ഹാസന്, സംവിധായകന് ഗൗതം മേനോന് തുടങ്ങിയവരും ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു ജയലളിതയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ജയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്.
Discussion about this post