ഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം സ്വര്‍ണമുള്‍പ്പെടെ 130 കോടി രൂപയുടെ അനധികൃതസ്വത്ത് ആദായനികുതിവകുപ്പ് പിടിച്ചെടുത്തതായി കേന്ദ്ര ധനമന്ത്രാലയം. നാനൂറിലധികം കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ചിറക്കിയ കുറിപ്പില്‍ കേന്ദ്ര ധനമന്ത്രാലയം പറയുന്നു.
വെളിപ്പെടുത്താതിരുന്ന 2,000 കോടി രൂപ നിയമവിധേയമാക്കാന്‍ കഴിഞ്ഞതായും കുറിപ്പില്‍ വ്യക്തമാക്കുന്നു. ആദായനികുതിവകുപ്പ് പ്രകാരം കണ്ടെത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കാനും അടിയന്തരനടപടി സ്വീകരിക്കാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) സി.ബി.ഐയ്ക്കും കേന്ദ്ര പ്രത്യക്ഷ നികുതിവകുപ്പ് (സി.ബി.ഡി.ടി.) നിര്‍ദേശം നല്കി.
ഇതില്‍ 30 എണ്ണം ഇ.ഡിയ്ക്ക് നല്‍കിക്കഴിഞ്ഞു. ആദായനികുതിവകുപ്പിന്റെ ബെംഗളൂരു ഘടകമാണ് ഏറ്റവുമധികം കേസുകള്‍ ഇ.ഡിയ്ക്ക് നല്‍കിയത്, 18 എണ്ണം. ഇവ സ്രോതസ്സ് വെളിപ്പെടുത്താത്ത പുതിയ നോട്ടുകളാണ്. പുതിയ 80 ലക്ഷം രൂപയുടെ നോട്ട് പിടിച്ചെടുത്ത കേസ് മുംബൈ ഘടകവും 14,000 ഡോളര്‍ (9.5 ലക്ഷം), 72 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്ത കേസ് ലുധിയാന ഘടകവുമാണ് ഇ.ഡിയ്ക്ക് കൈമാറിയത്. കാറില്‍ യാത്രചെയ്യുകയായിരുന്ന അഞ്ച് പേരില്‍നിന്നായി 95 ലക്ഷം രൂപ പിടിച്ചെടുത്ത കേസ് ഹൈദരാബാദും പുതിയ 10 ലക്ഷം രൂപയുടേതടക്കം 20 ലക്ഷത്തിന്റെ നോട്ട് പിടിച്ച കേസ് പുണെയും കൈമാറി. ക്രമക്കേട് നടത്തിയ ആക്സിസ് ബാങ്കിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഡല്‍ഹിയും ജൂവലറി ഉടമകള്‍ക്കെതിരായ കേസ് ഭോപ്പാലുമാണ് ഇ.ഡിയ്ക്ക് കൈമാറിയത്.
ഡിസംബര്‍ രണ്ടിനാണ് ആദായനികുതിവകുപ്പ് 2000ത്തിന്റേതും അസാധു നോട്ടുകളുമുള്‍പ്പെടെ നാല് കോടി രൂപ പിടിച്ചെടുത്തത്. രണ്ട് എന്‍ജിനീയര്‍മാര്‍, കരാറുകാര്‍ എന്നിവരുടെ വീടുകളില്‍ നിന്നാണിത്. ആഡംബര കാറുകളുള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.
Discussion about this post