ഡല്‍ഹി: 2016-ല്‍ കശ്മീരില്‍ സൈന്യം 140 ഭീകരരെ വധിച്ചു. 2013-15 കാലയളവില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതലാണിത്. ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിറാണ് ലോക്സഭയില്‍ വിവരം അറിയിച്ചത്. 2013-ല്‍ 38 ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ 14-ല്‍ അത് 52 ആയി ഉയര്‍ന്നു. 2015-ല്‍ 46 ഭീകരരെയാണ് സൈന്യം വധിച്ചത്.
ഭീകരാക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 208 ആയിരുന്നത് 305 ആയാണ് വര്‍ദ്ധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 71 ആണ്. 437 പ്രാവശ്യമാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വെടിവെപ്പില്‍ 37 പേര് കൊല്ലപ്പെട്ടു. 179 പേര്‍ക്ക് പരിക്കേറ്റു.
Discussion about this post