മൊഗദിഷു: സൊമാലിയയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 അല്‍ ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ നഗരമായ ബൈദോവയിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടരില് നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സൈനിക കമാന്‍ഡര്‍ ജനറല്‍ ഇബ്രാഹിം യാരോ അറിയിച്ചു.
സൈനിക ക്യാമ്പിനു നേര്‍ക്ക് ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകര്‍ക്കുകയായിരുന്നെന്നും ഏറ്റുമുട്ടലില്‍ സൈനികര്‍ക്കു പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഏറ്റുമുട്ടലില്‍ സൈനികരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post