പാലക്കാട്: പാലക്കാട് ബി.ജെ.പി. ജില്ലാക്കമ്മിറ്റി ഓഫിസിന് നേരെ പെട്രോള്‍ ബോംബാക്രമണം. കഞ്ചിക്കോട് നിലനില്‍ക്കുന്ന ബി.ജെ.പി സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ രണ്ടരയോട് കൂടിയാണ്, മുഖം മൂടി ധരിച്ചെത്തിയ പത്തംഗ സംഘം ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബി.ജെ.പി. ആരോപിച്ചു.
അതേസമയം സമാനമായ രീതിയിലുള്ള ആക്രമണം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും അരങ്ങേറിയതിനാല്‍ മതമൗലിക വാദ ശക്തികളാണോ സംഭവത്തിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.
Discussion about this post