ആലപ്പുഴ: ആലപ്പുഴയില്‍ ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ഓഫീസിന് തീപിടിച്ചു. കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപത്തെ ബാങ്ക് ശാഖയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ബാങ്കില്‍ നിന്ന് പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. അപകടത്തിന് കാരണം വ്യക്തമല്ല. പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ തീ അണച്ചു.
Discussion about this post