ഡല്‍ഹി :കല്രിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ സിബിഐ പ്രതി ചേര്‍ത്തു. കേസില്‍ മന്‍മോഹന്‍സിംഗ് അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി അറിയിച്ചു.
വ്യവസായി കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പരേഖിനോടും ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയ്ക്കെതിരെയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. മന്മോഹന് സിംഗ് കല്‍ക്കരിമന്ത്രാലയത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന കാലത്ത് തലാബിറ 2 ബ്ലോക്ക് ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്തിരുന്നത്. 2005 മെയ് 7, ജൂണ്‍ 17 എന്നീ ദിവസങ്ങളില്‍ തലാബിറ 2 ഹിന്‍ഡാല്‍കോയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടമ കുമാരമംഗലം ബിര്‍ള കത്തയച്ചിരുന്നു. ഇക്കാലയളവില്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. 1.86 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് സിഐജിയും കണ്ടെത്തിയിരുന്നു .ഇതിനെത്തുടര്‍ന്ന് കല്‍ക്കരി മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും നടന്ന സംഭവങ്ങളുടെ വിശദാംശങ്ങളെക്കുറിച്ചായിരുന്നു സിബിഐ അന്ന് അന്വേഷിച്ചത് . കൂടാതെ മന്മോഹന് സിംഗിന്റെ ഓഫീസ് ജീവനക്കാരെയും സെക്രട്ടറിമാരെയും ചോദ്യം ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് കേസില്‍ മന്‍മോഹന്‍സിംഗിനെ പ്രതി ചേര്‍ത്തത്.
Discussion about this post