മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഗോരഗാവിനടുത്ത് ആരെയ് കോളനിയിലാണ് തകര്‍ന്ന് വീണത്. പൈലറ്റ് പി.കെ മിശ്രയും ക്യാപ്റ്റന്‍ ദേവേന്ദ്രനും സിങ്ങും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനായി രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post