റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി ആറു പേര് മരിച്ചു. ലിബിയയില്‍ നിന്ന് ഇറ്റലിക്കു പോയ അഭയാര്‍ഥികളുടെ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. വ്യത്യസ്ത അപകടങ്ങളിലായി 1,164 പേരെ നടുക്കടലില്‍നിന്നു രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ തീരസംരക്ഷണ സേന അറിയിച്ചു.
യൂറോപ്പ് ലക്ഷ്യമാക്കി ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ലിബിയയില്‍ നിന്ന് ഇറ്റലിലേക്കുള്ള കടല്‍ മാര്‍ഗം യാത്ര തിരിക്കുന്നത്. ഇതുവരെ 173,000 അഭയാര്‍ഥികളാണ് രാജ്യത്ത് എത്തിയതെന്ന് ഇറ്റലി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏകദേശം അയ്യായിരത്തിനടുത്ത് ജനങ്ങള്‍ കടലില്‍ മുങ്ങി മരിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Discussion about this post