ലക്നൗ : രാഹുല്‍ഗാന്ധിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണു ഹര്‍ജി തള്ളിയത്.
രാഹുലിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് അശോക് പാണ്ഡെയെന്നയാളാണു ഹര്‍ജി നല്‍കിയത്. രാഹുല്‍ എവിടെയാണെന്നു വെളിപ്പെടുത്തണമെന്നും ,രാഹുലിന് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് മുമ്പ് അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. അവധി നീട്ടിയെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം രാഹുല്‍ എവിടെയാണെന്ന കാര്യം വെളിപ്പെടുത്താന്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല.
Discussion about this post