കോഴിക്കോട്: ജനാധിപത്യ പാര്‍ട്ടിയാണെന്ന് പറയുമ്പോഴും സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടണ്ടവരല്ലെന്ന് വീണ്ടും പരസ്യ ശാസനയുമായി മുസ്ലീംലീഗ്. വനിതകള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കരുതെന്നും ഇവരെയൊക്കെ വേദിയിലിരുത്തിയ സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നുമാണ് പരസ്യ പ്രസ്താവനയില്‍ മുസ്ലിംലീഗ് പരാമര്‍ശം നടത്തിയത്. ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു ഇത്. മുസ്ലീംലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി സൗദി അറേബ്യ ഘടകം വെള്ളിയാഴ്ച കോഴിക്കോട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വനിത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വനിതാ കമ്മീഷന് അംഗവുമായ അഡ്വ.നൂര്‍ബീന റഷീദിനെ അധിക്ഷേപിച്ചത്. സമസ്ത കേരള സുന്നി യുവജന സംഘം ഭാരവാഹിയും ലീഗ് നേതാവുമായ വ്യക്തിയില്‍ നിന്നായിരുന്നു വീണ്ടും സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം.
വനിതകള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കരുതെന്നും ഇവരെയൊക്കെ വേദിയിലിരുത്തിയ സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഇയാള്‍ പരസ്യമായി പറഞ്ഞു. ഇതോടെ നൂര്‍ബീന റഷീദും സദസിലുണ്ടായിരുന്ന വനിത ലീഗ് നേതാവ് പി.കുല്‍സു ടീച്ചറും ഇറങ്ങി പോവുകയുണ്ടായി. സദസ് ഈ അവഹേളനം ഗൗരവമായി കണ്ടുവെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
യൂത്ത് ലീഗ് സമ്മേളനത്തില്‍ വനിതലീഗ് അധ്യക്ഷയായ ഖമറുന്നിസ അന്‍വറിന് പ്രസംഗിക്കാനുള്ള അവസരം ലീഗ് സംസ്ഥാന സെക്രട്ടറി നിഷേധിച്ചിരുന്നു. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതു പോലും മതവിരുദ്ധമാക്കിയ സമുദായത്തിന്റെ നിലപാടുകള്‍ മാറ്റാത്തതില്‍ ലീഗുകാര്‍ക്ക് തന്നെ അമര്‍ഷമുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിലും സ്ത്രീവിരുദ്ധ സമീപനം ഉണ്ടായിരുന്നു.
Discussion about this post