ഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് എതിരെ ദേശീയ അന്വേഷണ ഏജന്‍സി ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ യു.എന്നിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിധി സെയ്ദ് അക്ബാറുദ്ദീന് പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഭീകരസംഘടനകള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരേയും അവരുടെ ‘നിഴല്‍ സഹായികള്‍’ക്ക് എതിരേയും ശക്തമായ നടപടി വേണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനെതിരെ ശക്തമായി യുഎന്നില്‍ ആഞ്ഞടിച്ച ഇന്ത്യ വിതയ്ക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യാനാവൂ എന്ന് താക്കീതും നല്കി.
എന്താണോ നിങ്ങള്‍ വിതയ്ക്കുന്നത് അത് മാത്രമേ നിങ്ങള്‍ക്ക് കൊയ്യാനാവൂ. നിങ്ങള്‍ക്ക് വിവേകമുണ്ടെങ്കില്‍ എന്റെ സുഹൃത്തേ, സമാധാനം അല്ലാതെ മറ്റൊന്നും വിതയ്ക്കരുതെന്നും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലെ ഇന്ത്യയുടെ സ്ഥിരാംഗമായ സെയ്ദ് അക്ബറുദ്ദിനാണ് പാകിസ്ഥാന്റെ ഭീകരവാദത്തെ സഹായിക്കുന്ന നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചത്. അഫ്ഗാന് വിഷയം ഉയര്‍ത്തിയാണ് ഭീകരതയ്ക്ക് അഭയവും ഒളിയിടവും നല്കുന്ന പാക് പ്രവണതക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചത്.
അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനിര്‍ത്താന്‍ നാം ശ്രമിക്കുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത്, അക്രമങ്ങള്‍ വിതയ്ക്കുന്ന ഭീകര സംഘടനകള്‍ക്ക് അഫ്ഗാന്റെ അയല്‍ രാജ്യത്ത് സുരക്ഷിത താവളം ഒരുക്കുന്ന നടപടി ഇല്ലാതാക്കുകയാണി ചെയ്യേണ്ടതെന്നും സെയ്ദ് അക്ബറുദ്ദിന് വ്യക്തമാക്കി
പാകിസ്ഥാന് ആസ്ഥാനമാക്കിയുള്ള ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവനെതിരെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയത്. പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്.
Discussion about this post