ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനത്ത് 2016 വര്‍ഷാവസാനംവരെ ഇന്ത്യ തുടരുമെന്നുറപ്പായി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലൂടെ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര 4-0ത്തിന് സ്വന്തമാക്കി റാങ്കിങ്ങില്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. 120 പോയന്റുമായാണ് ഇന്ത്യ മുന്നില്‍.
റാങ്കിങ്ങില്‍ രണ്ടാമതായ ആസ്‌ട്രേലിയക്ക് 105 പോയന്റുണ്ട്. പാകിസ്ഥാനാണ് മൂന്നാമത്. മുമ്പ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ അഞ്ചാമതാണ്. ദക്ഷിണാഫ്രിക്കയാണ് നാലാമത്.
2017 ഏപ്രില്‍ ഒന്നുവരെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നാല്‍ 10 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഇന്ത്യക്ക് ലഭിക്കുക. രണ്ടാം റാങ്കുകാര്‍ക്ക് അഞ്ചു ലക്ഷവും മൂന്നാം റാങ്കുകാര്‍ക്ക് രണ്ടു ലക്ഷവും നാലാം റാങ്കുകാര്‍ക്ക് ഒരു ലക്ഷവും ഡോളര്‍ വീതമാണ് കിട്ടുക.
Discussion about this post