ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൂലി വാങ്ങിയെന്നാരോപണവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മുഖ്യമന്ത്രിയായിരിക്കേ ആറ് മാസത്തിനുള്ളില്‍ മോദി 9 തവണ സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളില്‍ പണം കൈമാറിയതിന് തെളിവുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.
ഗുജറാത്തിലെ മെഹ്സാനയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ മോദിക്കെതിരെ ആരോപണം ഉന്നയിച്ചത്.
2013 ഒക് ടോബര്‍ മുതല്‍ 2014 ഫിബ്രവരി വരെ ആറ് മാസക്കാലയളവിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഒമ്പത് തവണയായി 40 കോടി രൂപ കോഴ വാങ്ങിയെന്നാണ് രാഹുലിന്റെ ആരോപണം.
കോഴ വാങ്ങിയതിന് ആദായനികുതി വകുപ്പിന്റെ രേഖകള്‍ തെളിവായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്ന് മോദി കോഴ വാങ്ങിയതിന്റെ രേഖകള്‍ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയതായി അരവിന്ദ് കെജ് രിവാള്‍ ആരോപിച്ചിരുന്നു. ആ ആരോപണം ആവര്‍ത്തിച്ചതിനൊപ്പമാണ് സഹാറ ഗ്രൂപ്പില്‍ നിന്നും കോടികള്‍ മോദി വാങ്ങിയെന്ന് രാഹുല്‍ ആരോപിച്ചത്.
അതേസമയം സുപ്രീം കോടതി തള്ളിയ ആരോപണമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോട് പ്രതികരിച്ചു.
Discussion about this post