ദുബായ്: 2016-ലെ ടെസ്റ്റ് ക്രിക്കറ്റര്‍ ഒഫ് ദ ഇയറായി ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ ഐ.സി.സി തിരഞ്ഞെടുത്തു. ഐ.സി.സിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരവും അശ്വിനാണ്. ദക്ഷിണാഫ്രിക്കയുടെ ക്വന്റന്‍ ഡി കോക്കാണ് ഏകദിന ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ പുരസ്കാരം നേടിയത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലിയാണ് ഐ.സി.സിയുടെ ഏകദിന ടീമിന്റെ ക്യാപ്ടന്. പാകിസ്ഥാന് ടെസ്റ്റ് ടീമിന്റെ നായകന് മിസ്ബാ ഉള് ഹഖ് ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് അര്‍ഹനായി. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ പാകിസ്ഥാന്‍കാരനാണ് മിസ്ബാ.
ബംഗ്ളാദേശിന്റെ മുസ്തഫിസൂര്‍ റഹ്മാന് ഐ.സി.സിയുടെ വളര്‍ന്നു വരുന്ന താരത്തിലുള്ള പുരസ്കാരം സ്വന്തമാക്കി.
Discussion about this post